Asianet News MalayalamAsianet News Malayalam

ഹെർ : സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു

സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു സ്ത്രീപക്ഷ  സിനിമയാണ് ഹെർ. 

Her Story song from HER Malayalam Movie vvk
Author
First Published Mar 7, 2023, 10:11 PM IST

കൊച്ചി: ഏ.ടി.സ്റ്റുഡിയോസിന്‍റെ ബാനറിൽ അനീഷ്.എം.തോമസ് നിർമ്മിച്ച് ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന " ഹെർ ' എന്ന ചിത്രത്തിന്‍റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. ഹെർസ്റ്റോറി എന്ന ടൈറ്റിലോടെയാണ് ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത്. അൻവർ അലി രചിച്ച്, പ്രശസ്ത സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഈണമിട്ട് സയനോര ഫിലിപ്പ് പാടിയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു സ്ത്രീപക്ഷ  സിനിമയാണ് ഹെർ. നാളെ അന്താരാഷ്ട്ര വനിതാദിനമായതിനാലാണ് ഇന്ന് ഈ ഗാനം ഇന്നു പുറത്തു വിടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ ഗാനം പുറത്തു വിടുന്നതിൽ ഏറെ പ്രാധാന്യമുണ്ട്.

പാർവ്വതി തെരുവോത്ത്, ഉർവ്വശി, ഐശ്യര്യാ , റാജേഷ്, രമ്യാ നമ്പീശൻ, ലിജാമോൾ, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുരു സോമസുന്ദരം, പ്രതാപ് പോത്തൻ, രാജേഷ് രാഘവൻ, ശ്രീകാന്ത് മുരളി എന്നിവരും പ്രധാന താരങ്ങളാണ്. അർച്ചനാ വാസുദേവിന്‍റെതാണ് തിരക്കഥ.

ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ് കലാസംവിധാനം -എം.എം.ഹംസ. നിർമ്മാണ നിർവ്വഹണം - ഷിബു.ജി.സുശീലൻ.
ഈ ചിത്രത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. 

\

ഹൃദയാഘാതത്തില്‍ നിന്നും രക്ഷപ്പെട്ട സുസ്മിത വ്യായാമം വീണ്ടും ആരംഭിച്ചു; നടിക്ക് കൈയ്യടി

ഉർവശി, ഭാവന, ഹണി റോസ്; റാണി വരുന്നു: ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

Follow Us:
Download App:
  • android
  • ios