തമിഴില്‍ മനോഹരമായ ഒരു പ്രണയഗാനവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ ഒരു സംഘം. 'ഇളം' എന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ധീരജ് സുകുമാരനാണ്. സംഗീത സംവിധായകന്‍ പി എസ് ജയഹരിയാണ് പാട്ടിന് വരികള്‍ ഒരുക്കിയിരിക്കുന്നത്. പാടിയിരിക്കുന്നത് അഞ്ജു ജോസഫും ജെ കൃഷ്‍ണയും ചേര്‍ന്ന്.

ഇത്തരത്തിലുള്ള ഗാനരംഗങ്ങളില്‍ സാധാരണ പശ്ചാത്തലമാവുക സ്‍കൂളും കോളെജുമൊക്കെ ആണെങ്കില്‍ 'ഇള'ത്തിന്‍റെ പ്രധാന പശ്ചാത്തലം ഒരു കളരി കേന്ദ്രമാണ്. അവിടെവച്ചാണ് പ്രധാന കഥാപാത്രങ്ങള്‍ ആദ്യമായി കണ്ടുമുട്ടുന്നതും പരിചയത്തിലാവുന്നതും. വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നത് പ്രവീണ്‍ മോഹന്‍ ആണ്. ഛായാഗ്രഹണം, എഡിറ്റിംഗ് അച്ചു കൃഷ്‍ണ. നൃത്തസംവിധാനം ദേവകി രാജേന്ദ്രന്‍. കലാസംവിധാനം അനന്തു, അരുണ്‍, അര്‍ജുന്‍. മ്യൂസിക് 247 പുറത്തുവിട്ട ഗാനത്തിന് യുട്യൂബില്‍ ആറ് മണിക്കൂര്‍ കൊണ്ട് പതിമൂവായിരത്തിലധികം കാഴ്‍ചകള്‍ ലഭിച്ചിട്ടുണ്ട്.