വെര്‍ച്വല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു മ്യൂസിക് ആല്‍ബം സൃഷ്ടിച്ചിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. 'ഇതള്‍' എന്നു പേരിട്ടിരിക്കുന്ന സംഗീത ആല്‍ബം ഒരു പുത്തന്‍ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. 'മാനത്തു ചന്ദ്രന്‍ ഉദിച്ചതുപോലെ' എന്നാരംഭിക്കുന്ന വരികള്‍ എഴുതിയിരിക്കുന്നത് നിഷ ബേബിയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ഹരീഷ് ഹാരിസണ്‍. ഷാനുവാണ് ആലാപനം.

ബ്ലെസ്സണ്‍ കെ മോന്‍ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ആല്‍ബത്തിന്‍റെ എഡിറ്റിംഗും 3ഡി വിഷ്വലൈസേഷനും നിര്‍വ്വഹിച്ചിരിക്കുന്നത് അരുണ്‍ വിഎഫ്എക്സ് ആണ്. ഫോട്ടോഗ്രഫി ശ്രീരാജ് ഓര്‍മ്മ. ബി മൂവീസ് ആണ് നിര്‍മ്മാണം. അമലു ശ്രീരംഗും അനൂപ് ശിവയുമാണ് അഭിനയിച്ചിരിക്കുന്നത്. വെര്‍ച്വല്‍ പ്രൊഡക്ഷനിലൂടെ കേരളത്തില്‍ നിന്നും ഒരുങ്ങുന്ന ആദ്യ മ്യൂസിക് ആല്‍ബമാണ് 'ഇതളെ'ന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു.