ഓണം റിലീസായി തിയേറ്ററിലെത്തുന്ന മോഹൻലാൽ ചിത്രമാണ് ഇട്ടിമാണി. നവാഗതരായ ജിബി-ജോജുവാണ് ചിത്രം സംവിധാനം  ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിലൂടെ വീണ്ടും ഗായകനാവുകയാണ് മോഹൻലാൽ. 'കണ്ടോ കണ്ടോ' എന്ന് തുടങ്ങുന്ന ഗാനം വൈക്കം വിജയലക്ഷ്മിക്കൊപ്പമാണ് മോഹൻലാൽ ആലപിച്ചിരിക്കുന്നത്. ദീപക് ദേവാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ മോഹൻലാലിന്റെ ഗാനത്തിന് ലഭിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തികവിജയമായ 'ലൂസിഫറി'ന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'ഇട്ടിമാണി'. മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം.