സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന 'ജാക്ക് ആന്‍ഡ് ജില്‍' എന്ന ചിത്രത്തിലെ ആദ്യഗാനത്തിന്‍റെ ലിറിക് വീഡിയോ പുറത്തെത്തി. 'കിം കിം കിം' എന്ന് തുടങ്ങുന്ന ഗാനം വൈക്കം എം പി മണി പാടിയഭിനയിച്ച ഒരു നൃത്തനാടക ഗാനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ്. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് രാം സുരേന്ദര്‍ ആണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ജു വാര്യര്‍ ആണ് പാട്ട് പാടിയിരിക്കുന്നതും.

സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം, നെടുമുടി വേണു, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രമാണിത്. രാം സുരേന്ദറിനൊപ്പം ജേക്സ് ബിജോയ്, ഗോപി സുന്ദര്‍ എന്നിവരും പാട്ടുകള്‍ ഒരുക്കുന്നുണ്ട്. പശ്ചാത്തലസംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് രഞ്ജിത്ത് ടച്ച്റിവര്‍. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനും സേവാസ് ഫിലിംസിന്‍റെ ബാനറില്‍ സന്തോഷ് ശിവനും എം പ്രശാന്ത് ദാസും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം സന്തോഷ് ശിവന്‍. തിരക്കഥ സന്തോഷ് ശിവന്‍, അജില്‍ എസ് എം. സംഭാഷണം: അമിത് മോഹന്‍ രാജേശ്വരി, സുരേഷ് കുമാര്‍ രവീന്ദ്രന്‍, വിജേഷ് തോട്ടിങ്കല്‍ എന്നിവര്‍ ചേര്‍ന്ന്. ആക്ഷന്‍ കൊറിയോഗ്രഫി ഉല്ലാസ് മോഹന്‍. അസോസിയേറ്റ് ഡയറക്ടര്‍ കുക്കു സുരേന്ദ്രന്‍.