ജ്യോതികയും രേവതിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ജാക്ക്പോട്ട്. എസ് കല്യാണ്‍ ഒരുക്കുന്ന ചിത്രം ആക്ഷൻ–കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഷീറോ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി

വിശാൽ ചന്ദ്രശേഖരാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം രേവതി ഹാസ്യ സ്വഭാവത്തിലുള്ള ഒരു മുഴുനീള വേഷം ചെയ്യുന്നു എന്ന സവിശേഷത കൂടിയുണ്ട് ചിത്രത്തിന്. മൻസൂർ അലിഖാൻ ,ആനന്ദരാജ്, രാജേന്ദ്രൻ, തുടങ്ങിയവരും  ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ജ്യോതികയുടെ ഭര്‍ത്താവും നടനുമായ സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിച്ചത്.