Asianet News MalayalamAsianet News Malayalam

പ്രായം 24, കെ പോപ്പ് ഗായിക നാഹീ അന്തരിച്ചു

2019-ൽ 'ബ്ലൂ സിറ്റി' എന്ന ആൽബത്തിലൂടെ ആയിരുന്നു അവരുടെ അരങ്ങേറ്റം. പിന്നീട് തരംഗമായ ഒട്ടേറെ ഗാനങ്ങൾ. ഗായികയും ഗാനരചയിതാവുമായ കിം നാ ഹീ നാഹീ എന്ന പേരിലാണ് പോപ്പുലറായത്.

K pop singer Kim Na Hee aka Nahee passes away at 24 etj
Author
First Published Nov 12, 2023, 9:52 AM IST | Last Updated Nov 12, 2023, 9:52 AM IST

കെ പോപ്പ് ഗായിക നാഹീ അന്തരിച്ചു. ഇരുപത്തിനാലാം വയസ്സിലെ അപ്രതീക്ഷിത വിയോഗം എങ്ങനെ സംഭവിച്ചു എന്നത് കുടുംബം വെളിപ്പെടുത്തിയിട്ടില്ല. കൊറിയൻ പോപ്പുലർ മ്യൂസിക്കിൽ പുതിയ രീതികൾ കൊണ്ടുവന്ന നാഹീക്ക് ലോകമെങ്ങും ആരാധകർ ഉണ്ടായിരുന്നു. 2019-ൽ 'ബ്ലൂ സിറ്റി' എന്ന ആൽബത്തിലൂടെ ആയിരുന്നു അവരുടെ അരങ്ങേറ്റം. പിന്നീട് തരംഗമായ ഒട്ടേറെ ഗാനങ്ങൾ. ഗായികയും ഗാനരചയിതാവുമായ കിം നാ ഹീ നാഹീ എന്ന പേരിലാണ് പോപ്പുലറായത്.

നവംബർ എട്ടിനായിരുന്നു അന്ത്യം. 2019ലാണ് നാഹി അവരുടെ അരങ്ങേറ്റം കുറിച്ചത്. ബ്ലൂ സിറ്റി എന്ന ആൽബത്തിലൂടെയായിരുന്നു ഇത്. അടുത്തിടെയാണ് നാഹി റോസ് എന്ന ഗാനം പുറത്തിറക്കിയത്. ഈ ഗാനം പുറത്തിറക്കുന്ന സമയത്ത് നാഹി പുഷ്പങ്ങളെക്കുറിച്ച് ഏറെ സംസാരിച്ചിരുന്നു. തന്റെ മെലഡികളെ പൂവുകളേപ്പോലെ സ്നേഹിക്കുന്ന ആരാധകര്‍ക്ക് ഹൃദയത്തില്‍ തട്ടിയുള്ള ഒരു ഗാനമെന്നാണ് നാഹി റോസ് എന്ന ഗാനത്തെ വിശേഷിപ്പിച്ചത്.

അടുത്തിടെ നിരവധി കെ-പോപ്പ് താരങ്ങളാണ് കൊറിയയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഏപ്രില്‍ മാസത്തില്‍ പ്രശസ്ത കൊറിയന്‍ ബോയ് ബാന്‍ഡായ 'ആസ്ട്രോ'യിലെ അംഗമായ മൂണ്‍ബിന്നിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലെ ഗന്‍ഗ്നം ഡിസ്ട്രിക്റ്റിലെ വീട്ടിലാണ് മൂണ്‍ ബിന്നിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios