സൂര്യ ചിത്രം കാപ്പാനിലെ സോംഗ് ടീസര്‍ പുറത്തിറങ്ങി. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഹാരീസ് ജയരാജ് ആണ്.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റോളിൽ മോഹന്‍ലാലും ചിത്രത്തിലെത്തുന്നുണ്ട്. ഒരു എന്‍എസ്ജി കമാന്‍ഡോ കഥാപാത്രമായാണ് സൂര്യയും എത്തുന്നത്. ജില്ലക്കു ശേഷം മോഹന്‍ലാൽ കോളിവുഡിൽ എത്തുന്നു എന്ന പ്രത്യേകതയും കാപ്പാനുണ്ട്. ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അയന്‍, മാട്രാൻ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെവി ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് 'കാപ്പാന്‍'.