വടംവലിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഇന്ദ്രജിത്ത് ചിത്രം 'ആഹാ'യിലെ വീഡിയോ ഗാനം പുറത്തെത്തി. ഇന്ദ്രജിത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും വിജയ് സേതുപതിയും കാര്‍ത്തിയും ചേര്‍ന്നാണ് അവരവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഗാനം പുറത്തുവിട്ടിരിക്കുന്നത്. സ്പോര്‍ട്സ് ഡ്രാമ ചിത്രത്തിന്‍റെ ആവേശം പരിചയപ്പെടുത്തുന്ന വരികളും സംഗീതവുമാണ് ഗാനത്തിന്.

'കടംകഥയായ്' എന്നു തുടങ്ങുന്ന വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സയനോര ഫിലിപ്പ് ആണ്. ജുബിത്ത് നമ്രാടത്തിന്‍റേതാണ് വരികള്‍. സയനോരയ്ക്കൊപ്പം അര്‍ജുന്‍ അശോകനും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ബിബിന്‍ പോള്‍ സാമുവല്‍ ആണ് ചിത്രത്തിന്‍റെ സംവിധാനവും എഡിറ്റിംഗും. ടോബിറ്റ് ചിറയത്തിന്‍റേതാണ് രചന. ഛായാഗ്രഹണം രാഹുല്‍ ദീപ് ബാലചന്ദ്രന്‍. ചമയം റോണക്സ് സേവ്യര്‍. സംഘട്ടനം മഹേഷ് മാത്യു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാകേഷ് കെ രാജന്‍. പിആര്‍ഒ സി കെ അജയ് കുമാര്‍. പബ്ലിസിറ്റ് ഡിസൈന്‍സ് ആര്‍ട്ടോകാര്‍പസ്. സാസാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പ്രേം എബ്രഹാം ആണ് നിര്‍മ്മാണം. 

ശാന്തി ബാലചന്ദ്രനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അമിത് ചക്കാലയ്ക്കല്‍, അശ്വിന്‍ കെ കുമാര്‍, മനോജ് കെ ജയന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.