യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനാണ് കൈലാസ് മേനോൻ. തീവണ്ടി എന്ന സിനിമയിലെ ജീവാംശമായി എന്ന ഗാനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൈലാസ് മേനോന്റെ ഗാനങ്ങള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.  ഇപ്പോഴിതാ തന്റെ ഗാനം ഒരു കൊച്ച് കുഞ്ഞ് പാടിയതാണ് കൈലാസ് മേനോൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തന്നെ അദ്ഭുതപ്പെടുത്തിയെന്ന് കൈലാസ് മേനോൻ പറയുന്നു.

വളരെ മികച്ച രീതിയില്‍ കുഞ്ഞ് പാടിയെന്ന് കൈലാസ് മേനോൻ പറയുന്നു.  പെര്‍ഫെക്റ്റോടെയാണ് കുട്ടി പാടിയതെന്നും ഭാവം മികച്ചതാണെന്നും കൈലാസ് മേനോൻ പറയുന്നു. നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നതും.  കുഞ്ഞിന്റെ വിലാസം കണ്ടുപിടിച്ചെന്നും കൈലാസ് മേനോൻ പറയുന്നുണ്ട്. കൊച്ചിയിലെ നിഷാ ഗോപാലന്റെ മകള്‍ നിരഞ്‍ജനയാണ് പാട്ടുപാടിയിരിക്കുന്നത്.