ടൊവിനോ നായകനാകുന്ന പുതിയ സിനിമയാണ് 'കല്‍ക്കി'. ചിത്രത്തിലെ ഗാനത്തിന്റെ ലിറിക് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'വിടവാങ്ങി' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തത്. ജേക്സ് ബിജോയിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നവാഗതനായ പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള മാസ് ചിത്രമാണ്. സംയുക്ത മേനോൻ, ഹരീഷ് ഉത്തമൻ, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, ശിവജിത്ത്, ജയിംസ് ഏലിയ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

സംവിധായകനൊപ്പം സുജിന്‍ സുജാതന്‍ കൂടി ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഗൗതം ശങ്കര്‍. ദിലീപ് സുബ്ബരായന്‍, സുപ്രീം സുന്ദര്‍, അന്‍പറിവ്, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്.