1988ൽ പുറത്തിറങ്ങിയ കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായിരുന്നു 'കണ്ണാം തുമ്പി പോരാമോ'. കമൽ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം ഒരുക്കിയത് ഔസേപ്പച്ചനായിരുന്നു. വർഷങ്ങൾക്കിപ്പുറം ഹിറ്റ്  ഗാനത്തിന് പുതിയ ദൃശ്യ പുനരാവിഷ്‌ക്കാരവുമായി എത്തുകയാണ് ഇരട്ട സംവിധായകരായ പ്രമോദ് പപ്പന്മാർ. പൂർണ്ണമായും ദുബായിൽ ചിത്രീകരിക്കുന്ന കവർ സോങ് ആലപിച്ചിരിക്കുന്നത് ഹരിത ഹരീഷാണ്. ഔസേപ്പച്ചൻ തന്നെയാണ് പുതിയ ഗാനത്തിനും സംഗീതം ഒരുക്കിയിരിക്കുന്നത്.

പുതിയകാല പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ചിത്രികരിച്ചിരിക്കുന്ന ഗാനം പൂര്‍ണ്ണമായും ദുബായിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ബേബി ഫ്രേയ,ബേബി ആയ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. ഷിഹാബ് ഒമല്ലൂറാണ് ക്യാമറ. എഡിറ്റിംങ് നിർവഹിച്ചിരിക്കുന്നത് സച്ചിന്‍