കൊവിഡ് കാലം നമുക്കു നൽകിയ പുതിയ ശീലമാണ് മാസ്ക്. കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തിന്റെ ജീവിതശൈലിയെ തന്നെ മാറ്റിമറിക്കുന്ന കാലത്ത് മാസ്ക് ഇല്ലാതെ പുറത്തിറങ്ങാൻ നമുക്ക് കഴിയില്ലാ. ഈ സാഹചര്യത്തിൽ പരസ്പരം പ്രണയിക്കുന്നവരുടെ അവസ്ഥ എന്താണ്, മുഖം മാസ്ക്കാൽ മറയ്ക്കുന്ന കാലത്ത്  കണ്ണുകൾ മാത്രം സംസാരിക്കുന്ന പ്രണയം എങ്ങനെയായിരിക്കും, അത്തരത്തിലുള്ള ഒരു കഥ പറയുകയാണ് കരിമിഴി എന്ന എന്ന സംഗീത ആൽബം.

 ശ്രീനു സംവിധാനം ചെയ്തിരിക്കുന്ന ആൽബത്തിന് വരികൾ എഴുതിയിരിക്കുന്നത് മാധ്യമ പ്രവർത്തകയായ മീനു ബഷീറാണ്, അർജുൻ സുരേഷ് മിഥുൻ, അമിത ജോൺ ,ആനി ജോൺ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. പാസിഫിക്ക ബാൻഡാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. പുതുമ നിറഞ്ഞ പ്രമേയ അവതരണം കൊണ്ട് തന്നെ ഗാനം ഇതിനോടകം  സമൂഹമാധ്യമങ്ങളിൽ വൈറലാണ്.