മലയാളത്തില്‍ നിന്ന് രണ്ട് പ്രധാന താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ലാലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കുന്ന 'കര്‍ണ്ണനി'ലെ പാട്ടെത്തി. 'യേന്‍ ആളു പണ്ടാരത്തി' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് യുഗഭാരതിയാണ്. സന്തോഷ് നാരായണന്‍റേതാണ് സംഗീതം. മാരി സെല്‍വരാജിന്‍റെ കഴിഞ്ഞ ചിത്രം 'പരിയേറും പെരുമാളി'ന്‍റെയും സംഗീതം സന്തോഷ് നാരായണന്‍ ആയിരുന്നു. അതിലെ 'വണക്കം വണക്കമുംഗ' എന്ന ഗാനത്തിന്‍റെ ശൈലിയിലാണ് കര്‍ണ്ണനിലെ ഈ പാട്ടും. ദേവ, റീത്ത എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

മലയാളത്തില്‍ നിന്ന് രണ്ട് പ്രധാന താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ലാലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നടരാജന്‍ സുബ്രഹ്മണ്യന്‍, യോഗി ബാബു എന്നിവരും അഭിനയിക്കുന്നുണ്ട്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം തേനി ഈശ്വര്‍. എഡിറ്റിംഗ് സെല്‍വ ആര്‍ കെ. കലാസംവിധാനം താ രാമലിംഗം. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍. ഏപ്രിലില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.