യുഗഭാരതിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സന്തോഷ് നാരായണനാണ്. ആലപിച്ചിരിക്കുന്നത് ധനുഷും മീനാക്ഷി ഇളയരാജയും ചേര്‍ന്ന്

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കുന്ന 'കര്‍ണ്ണനി'ലെ പുതിയ ഗാനം എത്തി. യുഗഭാരതിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സന്തോഷ് നാരായണനാണ്. 'തട്ടാന്‍ തട്ടാന്‍' എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ധനുഷും മീനാക്ഷി ഇളയരാജയും ചേര്‍ന്നാണ്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ 'യേന്‍ ആളു പണ്ടാരത്തി' എന്നാരംഭിക്കുന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

മലയാളത്തില്‍ നിന്ന് രണ്ട് പ്രധാന താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ലാലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നടരാജന്‍ സുബ്രഹ്മണ്യന്‍, യോഗി ബാബു എന്നിവരും അഭിനയിക്കുന്നുണ്ട്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം തേനി ഈശ്വര്‍. എഡിറ്റിംഗ് സെല്‍വ ആര്‍ കെ. കലാസംവിധാനം താ രാമലിംഗം. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍. ഏപ്രിലില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.