വിനായകനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'പ്രണയമീനുകളുടെ കടല്‍' എന്ന ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തെത്തി. ചിത്രത്തിന്റെ പ്രധാന ലൊക്കേനായ ലക്ഷദ്വീപിന്റെ സൗന്ദര്യം പകര്‍ത്തിയിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ. പാടിയിരിക്കുന്നത് ലക്ഷ്മി എസ് നായര്‍, അഞ്ചലി ആനന്ദ് എന്നിവര്‍ക്കൊപ്പം ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ കോറസ് ഗ്രൂപ്പും ചേര്‍ന്ന്.

കമല സുരയ്യയുടെ ജീവിതം പറഞ്ഞ 'ആമി'ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് കമലും ജോണ്‍ പോളും ചേര്‍ന്നാണ്. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം ഷാന്‍ റഹ്മാന്‍. വിനായകനൊപ്പം ദിലീഷ് പോത്തന്‍, ഗബ്രി ജോസ്, റിധി കുമാര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.