Asianet News MalayalamAsianet News Malayalam

'കേരളമെന്‍റെ നാട്'; ഉള്‍ട്ടയിലെ ഗാനം പുറത്തിറങ്ങി

ദീപസ്തംഭം മഹാശ്ചര്യം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉള്‍ട്ട'.

Keralamanente Naadu Ulta Title Video Song
Author
Kerala, First Published Sep 8, 2019, 12:51 PM IST

കൊച്ചി: സുരേഷ് പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഉള്‍ട്ടയിലെ ഗാനം പുറത്തിറങ്ങി.  സ്ത്രീകള്‍ എല്ലാരംഗത്തും മുന്നില്‍ നില്‍ക്കുന്ന പൊന്നാപുരം എന്ന  ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ദീപസ്തംഭം മഹാശ്ചര്യം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉള്‍ട്ട'. സിപ്പി ക്രിയേറ്റീവ് വര്‍ക്സിന്റെ ബാനറില്‍ ഡോ. സുഭാഷ് സിപ്പി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രമേശ് പിഷാരടി, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഡാനിയേല്‍ ബാലാജി, സുബീഷ് സുധി, ശാന്തികൃഷ്ണ, കെപിഎസി ലളിത, മഞ്ജു മറിമായം, തെസ്നി ഖാന്‍, ആര്യ, സുരഭി തുടങ്ങി വന്‍താരനിര അണിനിരക്കുന്നു.

പ്രകാശ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഗോപി സുന്ദറിനോടൊപ്പം സുദര്‍ശന്‍ എന്ന പുതുമുഖ സംഗീത സംവിധായകനും ചേര്‍ന്നാണ് 'ഉള്‍ട്ട'യ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ചിത്രത്തിലെ കേരളം എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios