കൈലാസ് ഈണം പകര്‍ന്നിരിക്കുന്ന ഗാനം

ആസിഫ് അലി, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്‍ത ചിത്രം കൊത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. മഴച്ചില്ല് കൊള്ളും എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. കൈലാസ് ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അക്ബര്‍ ഖാന്‍ ആണ്. 

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തു തന്നെ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണിത്. സമ്മര്‍ ഇന്‍ ബദ്ലഹേം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സിബി മലയിലും രഞ്ജിത്തും ഒരു പ്രോജക്റ്റിനു വേണ്ടി ഒന്നിക്കുന്നു എന്ന പ്രത്യേകതയും കൊത്തിന് ഉണ്ട്. 1998 ല്‍ പുറത്തെത്തിയ സമ്മര്‍ ഇന്‍ ബദ്ലഹേമിന്‍റെ രചന രഞ്ജിത്തിന്‍റേത് ആയിരുന്നു. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ്. അയ്യപ്പനും കോശിയും, നായാട്ട് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറാണ് ഇത്. 2015ല്‍ പുറത്തെത്തിയ 'സൈഗാള്‍ പാടുകയാണി'നു ശേഷം സിബി മലയിലിന്‍റെ സംവിധാനത്തില്‍ പുറത്തെത്തുന്ന ചിത്രമാണിത്. 

ALSO READ : 'അവിരാ ജോര്‍ജ് മകന്‍ സക്കറിയ'; 'ചട്ടമ്പി'യായി ശ്രീനാഥ് ഭാസി: ട്രെയ്‍ലര്‍

കണ്ണൂരിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇമോഷണല്‍ ഡ്രാമയാണ് ചിത്രം. നിഖില വിമല്‍ ആണ് നായിക. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍, എഡിറ്റിംഗ് റതിന്‍ രാധാകൃഷ്‍ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഗിരീഷ് മാരാര്‍, സംഗീതം കൈലാഷ് മേനോന്‍, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്ജിത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്, സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍. സെപ്റ്റംബര്‍ 16 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്.

PAKARAM - VIDEO SONG | Kotthu Movie | Asif Ali, Nikhila Vimal, Roshan Mathew | Sibi Malayil | Kailas