മംമ്‍ത മോഹൻദാസ് നായികയാകുന്ന പുതിയ സിനിമയാണ് ലാല്‍ബാഗ്. സിനിമയിലെ അതിമനോഹരമായ ഒരു ഗാനം പുറത്തുവിട്ടു.

രാഹുല്‍ രാജ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മംമ്‍ത മോഹൻദാസ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രശാന്ത് മുരളി പദ്‍മനാഭൻ ആണ് ലാല്‍ബാഗ് സംവിധാനം ചെയ്‍തിരിക്കുന്നത്. നായിക കേന്ദ്രീകൃതമായ പ്രമേയമുള്ള സിനിമയാണ് ലാല്‍ബാഗ്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ഒരു കുടുംബചിത്രമായിരിക്കും ലാല്‍ബാഗ് എന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന.