Asianet News MalayalamAsianet News Malayalam

ഇതുവരെ കണ്ടതല്ല വടിവേലു! ഫഹദിനൊപ്പമെത്തുന്ന 'മാമന്നനി'ലെ ഗാനം എത്തി

എ ആര്‍ റഹ്‍മാന്‍ ആണ് സംഗീതം

maamannan song lyric video mari selvaraj vadivelu fahadh faasil Udhayanidhi Stalin nsn
Author
First Published Jun 6, 2023, 11:20 AM IST

വടിവേലു എന്ന പേര് കേള്‍ക്കുമ്പോള്‍ത്തന്നെ തമിഴ് സിനിമ കാണുന്ന പ്രേക്ഷകരുടെ മനസിലേക്ക് നിരവധി കഥാപാത്രങ്ങള്‍ ഓടിയെത്തും. അവയൊക്കെ നമ്മെ പലപ്പോഴായി പൊട്ടിച്ചിരിപ്പിച്ച കഥാപാത്രങ്ങളുമായിരിക്കും. എന്നാല്‍ കാഴ്ചയിലും പ്രകടനത്തിലും അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രം വടിവേലുവിന്‍റേതായി വരാനിരിക്കുകയാണ്. മാരി സെല്‍വരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന മാമന്നന്‍ ആണ് അത്. ഉദയനിധി സ്റ്റാലിനും ഫഹദ് ഫാസിലുമൊക്കെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് വടിവേലു അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

മന്നാ മാമന്നാ എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വരികളും ആലാപനവും അറിവ് ആണ്. സംഗീതം എ ആര്‍ റഹ്‍മാന്‍. ഗാനത്തിന്‍റെ ലിറിക് വീഡിയോ ആണ് പുറത്തെത്തിട്ടുള്ളത്. വടിവേലുവിന്‍റെയും ഉദയനിധി സ്റ്റാലിന്‍റെയും ചില ദൃശ്യങ്ങളും ലിറിക് വീഡിയോയില്‍ ഉണ്ട്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക. റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ തന്നെയാണ് നിര്‍മ്മാണം. ഛായാഗ്രഹണം തേനി ഈശ്വര്‍, കലാസംവിധാനം കുമാര്‍ ഗംഗപ്പന്‍, എഡിറ്റിംഗ് സെല്‍വ ആര്‍ കെ, ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍, ഡാന്‍സ് കൊറിയോഗ്രഫി സാന്‍ഡി, വരികള്‍ യുഗ ഭാരതി, ഓഡിയോഗ്രഫി സുറെന്‍ ജി, മേക്കപ്പ് രാജ് കെന്നഡി, പബ്ലിസിറ്റി ഡിസൈന്‍ കബിലന്‍.

രണ്ടേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച സംവിധായകനാണ് മാരി സെല്‍വരാജ്. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നിവയ്ക്കു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നന്‍. ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന, അതേസമയം സിനിമാനുഭവം എന്ന നിലയിലും മികച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകന്‍ ആയതിനാല്‍ മാമന്നന് മേലുള്ള പ്രേക്ഷക പ്രതീക്ഷകളും വലുതാണ്.

ALSO READ : 'എന്നോടുള്ള ദേഷ്യമാണ് നിങ്ങളിലേക്ക് വരുന്നത്'; ബിഗ് ബോസില്‍ പൊട്ടിക്കരഞ്ഞ് അഖില്‍ മാരാര്‍

Follow Us:
Download App:
  • android
  • ios