Asianet News MalayalamAsianet News Malayalam

'ഹെലനി'ലെ നായകന്‍ നോബിളിന്‍റെ സംവിധാനത്തില്‍ 'മേഡ് ഇന്‍ ഹെവന്‍'; സംഗീതം ഷാന്‍ റഹ്മാന്‍

ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഒരു മ്യൂസിക് ആല്‍ബമാണ് നോബിള്‍ സംവിധാനം ചെയ്‍തിരിക്കുന്നത്

made in heaven music album by noble babu thomas and shaan rahman
Author
Thiruvananthapuram, First Published Jun 17, 2021, 4:23 PM IST

അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമായിരുന്നു 'ഹെലന്‍'. പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തില്‍ നായക കഥാപാത്രമായെത്തിയത് ചിത്രത്തിന്‍റെ കഥാകൃത്ത് കൂടിയായ നോബിള്‍ ബാബു തോമസ് ആയിരുന്നു. ഇപ്പോഴിതാ സംവിധാനത്തിലേക്കും കൈവച്ചിരിക്കുകയാണ് നോബിള്‍. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഒരു മ്യൂസിക് ആല്‍ബമാണ് നോബിള്‍ സംവിധാനം ചെയ്‍തിരിക്കുന്നത്. 'മേഡ് ഇന്‍ ഹെവന്‍' എന്ന ആല്‍ബത്തിലും നായകനായിരിക്കുന്നത് നോബിള്‍ ആണ്. 

പാട്ടിനൊപ്പം രസകരമായൊരു സ്റ്റോറി ലൈനും ആല്‍ബത്തിനുണ്ട്. തങ്ങളുടെ പ്രണയം മാതാപിതാക്കളെക്കൊണ്ട് സമ്മതിപ്പിക്കാന്‍ നായികയുടെ വീട്ടിലെത്തുന്ന നായികാനായകന്മാരിലാണ് ആല്‍ബത്തിന്‍റെ തുടക്കം. അന്‍ഷ മോഹന്‍, ആശ മഠത്തില്‍, സതീഷ് എന്നിവരാണ് മ്യൂസിക് വീഡിയോയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 'ഹെലന്‍റെ' സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറും ആല്‍ഫ്രണ്ട് കുര്യന്‍ ജോസഫുമാണ് ആല്‍ബത്തിന്‍റെ സഹസംവിധായകര്‍.  വിനായക് ശശികുമാര്‍  എഴുതിയ വരികള്‍  ആലപിച്ചിരിക്കുന്നത് ബെന്നി ദയാല്‍ ആണ്. സുനില്‍ കാര്‍ത്തികേയനാണ് ക്യാമറ. എഡിറ്റിംഗ് നിഥിന്‍ രാജ് ആരോമല്‍. പിആർഒ ആതിര ദിൽജിത്ത്.

Follow Us:
Download App:
  • android
  • ios