സുജിത് എസ് നായർ സംവിധാനം ചെയ്യുന്ന 'അങ്കം അട്ടഹാസം' എന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസൻ ആലപിച്ച 'കാക്കേ കാക്കേ കൂടെവിടെ' എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തത്.

സുജിത് എസ് നായര്‍ രചനയും സംവിധാനവും നിർവഹിക്കുന്ന അങ്കം അട്ടഹാസം എന്ന ചിത്രത്തിലെ പുതിയ ​ഗാനം റിലീസ് ചെയ്തു. ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് 'കാക്കേ കാക്കേ കൂടെവിടെ' എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീകുമാർ വാസുദേവ് സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ദീപക് നന്നാട്ടുകാവ് ആണ്. ഷൈൻ ടോം ചാക്കോ, മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

മാസ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് അങ്കം അട്ടഹാസം. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ സഹരചനയും നിര്‍മ്മാണവും നിർവഹിച്ചിരിക്കുന്നത് അനില്‍കുമാര്‍ ജി ആണ്. മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ എന്നിവർക്ക് ഒപ്പം മഖ്ബൂല്‍ സല്‍മാന്‍, നന്ദു, അലന്‍സിയര്‍, എം എ നിഷാദ്, സ്വാസിക, സിബി തോമസ് എന്നിവരും അഭിനയിക്കുന്നു.

ബാനര്‍ ട്രയാനി പ്രൊഡക്ഷന്‍സ്, രചന, സംവിധാനം സുജിത് എസ് നായര്‍, കോ- റൈറ്റര്‍, നിര്‍മാണം അനില്‍കുമാര്‍ ജി, കോ പ്രൊഡ്യൂസര്‍ സാമുവല്‍ മത്തായി (യുഎസ്എ), ഛായാഗ്രഹണം ശിവന്‍ എസ്. സംഗീത്, എഡിറ്റിംഗ് അജു അജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞാറമൂട്, കല അജിത് കൃഷ്ണ, കോസ്റ്റ്യൂം റാണ പ്രതാപ്, ചമയം സൈജു നേമം, സംഗീതം ശ്രീകുമാര്‍, ആലാപനം വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, ബിജിഎം സാം സി എസ്., ആക്ഷന്‍സ് ഫിനിക്‌സ് പ്രഭു, അനില്‍ ബെ്‌ളയിസ്, സ്റ്റില്‍സ് ജിഷ്ണു സന്തോഷ്, പിആര്‍ഒ അജയ് തുണ്ടത്തില്‍ എന്നിവരാണ് അണിയറ പ്രവർത്തകർ.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്