Asianet News MalayalamAsianet News Malayalam

'കാവാലയ്യാ' നൃത്തം തമന്ന പരിശീലിച്ചത് ഇങ്ങനെ; മേക്കിംഗ് വീഡിയോ

ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം

Making of Kaavaalaa video song jailer tamil movie rajinikanth tamannaah anirudh ravichander nsn
Author
First Published Jul 13, 2023, 3:14 PM IST

തമിഴില്‍ ചെയ്യുന്ന ഗാനങ്ങളില്‍ ഭൂരിഭാഗവും സൂപ്പര്‍ഹിറ്റ് ആക്കാറുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. അനിരുദ്ധിന്‍റെ ഏറ്റവും പുതിയ ഗാനവും ഹിറ്റ് ചാര്‍ട്ടുകളില്‍ ഉണ്ട്. രജനികാന്ത് നായകനാവുന്ന ജയിലര്‍ സിനിമയിലെ കാവാലയ്യാ എന്ന ഗാനമാണ് അത്. എന്നാല്‍ ആ ഗാനം ട്രെന്‍ഡ് ആയതിനു കാരണം അനിരുദ്ധിന്‍റെ ട്രാക്ക് മാത്രമല്ല, മറിച്ച് അതിന്‍റെ നൃത്തരംഗത്തില്‍ അഭിനയിച്ച തമന്നയുടെ മികവ് കൂടിയാണ്. ഇപ്പോഴിതാ ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ജാനി മാസ്റ്റര്‍ ആണ് ജയിലറിന്‍റെ നൃത്തസംവിധായകന്‍.

കാവാലയ്യാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അരുണ്‍രാജ കാമരാജ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവുവും അനിരുദ്ധ് രവിചന്ദറും ചേര്‍ന്ന്. തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രജനിയുടെ കരിയറിലെ 169-ാം ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാല്‍ എത്തുന്നുവെന്നത് പ്രേക്ഷകപ്രീതി വര്‍ധിപ്പിക്കുന്ന ഘടകമാണ്. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ജയിലര്‍ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സണിന്‍റേതാണ്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

ALSO READ : 'എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം'; സന്തോഷ വാര്‍ത്ത അറിയിച്ച് പേളി മാണി

'കാവാലയ്യാ' മേക്കിംഗ് വീഡിയോ

Follow Us:
Download App:
  • android
  • ios