ചരിത്ര പശ്ചാത്തലത്തില്‍ മമ്മൂട്ടിയെ നായകനാക്കി എം. പദ്‌മകുമാർ ഒരുക്കുന്ന ചിത്രമാണ് മാമാങ്കം. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണപ്പുറത്ത് വച്ച് നടക്കാറുളള മാമാങ്കം പ്രമേയമാക്കി കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ  പ്രമോ ഗാനം പുറത്തിറങ്ങി. ഷൂട്ടിംഗ് രംഗങ്ങൾ ചേർത്താണ് ഗാനം ഒരുക്കിയിരിക്കുന്നത്. വമ്പന്‍ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുതല്‍മുടക്ക് 50 കോടിയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. 

വേണു കുന്നപ്പിള്ളിയാണ് നിർമ്മാണം. മനോജ് പിള്ളയാണ് ഛായാഗ്രഹണം. മമ്മൂട്ടിക്കൊപ്പം പ്രാചി തെഹ്‌ലാന്‍, ഉണ്ണി മുകുന്ദന്‍, അനു സിത്താര, സിദ്ദിഖ്, ഇനിയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.