ജി വേണുഗോപാലും ചിത്രയും ചേർന്നാണ് ആലാപനം. ‌‌

മോഹൻലാൽ ചിത്രത്തിന് പിന്നാലെ മമ്മൂ‌ട്ടി നായകനായി എത്തുന്ന കാതൽ സിനിമയുടെ പുത്തൻ അപ്ഡേറ്റും പുറത്ത്. ജ്യോതിക നായികയായി എത്തുന്ന ചിത്രത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തുവി‌ട്ടിരിക്കുന്നത്. എന്നും എൻ കാവൽ എന്ന് തുടങ്ങുന്ന ഇമോഷണൽ മെലഡി സോം​ഗ് ആണിത്. അൻവർ അലിയു‌ടെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് മാത്യൂസ് പുളിക്കൻ ആണ്. ജി വേണുഗോപാലും ചിത്രയും ചേർന്നാണ് ആലാപനം. ‌‌

സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു വ്യത്യസ്തമായ കഥാപാത്രം ആകും കാതലിലേത് എന്നാണ് വിലയിരുത്തല്‍. ജ്യോതിക ഇതാദ്യമായാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. നവംബര്‍ 23നാണ് കാതല്‍ തിയറ്ററില്‍ എത്തുക. 

അതേസമയം, ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും ഐഎഫ്എഫ്കെയിലും മമ്മൂട്ടി ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റോഷാക്ക്, ടര്‍ബോ, നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളാണ് ഇതിന് മുന്‍പ് മമ്മൂട്ടി കമ്പനി നിര്‍മിച്ചത്. 

Ennum En Kaaval Lyrical Video | Kaathal The Core | Mammootty | Jyotika |Mathews Pulickan |Anvar Ali

എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, കലാസംവിധാനം ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്സ്, സൗണ്ട് ഡിസൈൻ ടോണി ബാബു, ഗാനരചന അലീന, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് അമൽ ചന്ദ്രൻ, കോ ഡയറക്ടർ അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് ലെബിസൺ ഗോപി, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഒ പ്രതീഷ് ശേഖർ എന്നിങ്ങനെയാണ് മറ്റ് അണിയറ പ്രവർത്തകർ. 

'ഖുറേഷി എബ്രഹാം' ഒരു കലക്ക് കലക്കും, വരുന്നത് ബ്രഹ്മാണ്ട ഐറ്റം, 'എമ്പുരാൻ' വൻ അപ്ഡേറ്റ്