രാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. പൊങ്കൽ റിലീസ് ആയി ജനുവരി 13ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. സിനിമയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും ആവേശത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ‘വാത്തി‘ ഗാനത്തിന്‍റെ പുതിയ പ്രമോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

അക്ഷന് പ്രധാന്യം നൽകിയുള്ള സീനുകളാണ് പ്രമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ വാത്തിയിലെ ഒരു ഗാനരംഗം അണിയറക്കാര്‍ പങ്കുവച്ചിരുന്നു. അനിരുദ്ധ് രവിചന്ദെർ ആണ് സംഗീത സംവിധാനം. അതേസമയം കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഹിന്ദി ട്രെയിലർ പുറത്തിറങ്ങിയിരുന്നു. താരങ്ങള്‍ അടക്കം ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരുന്നു. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിജയ് ദ മാസ്റ്റര്‍ എന്ന പേരിലാണ് ഹിന്ദിയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുക. 14ന് ആണ് ഹിന്ദിയില്‍ ചിത്രം റിലീസ് ചെയ്യുക. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്. ഇപ്പോള്‍ മാസ്റ്റര്‍ തിയറ്ററില്‍ തന്നെ എത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.