Asianet News MalayalamAsianet News Malayalam

'ലൈഫ് ഈസ് മിസ്ട്രി..'; 'എലോണി'ലെ ഇം​ഗ്ലീഷ് പാട്ടെത്തി

എലോൺ ജനുവരി 26ന് തിയറ്ററുകളിൽ എത്തും. 

Mohanlal and Shaji Kailas  movie Alone lyric video
Author
First Published Jan 17, 2023, 6:13 PM IST

മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'എലോണി'ലെ ആദ്യ പാട്ടെത്തി. 'ലൈഫ് ഈസ് മിസ്ട്രി..' എന്ന് തുടങ്ങുന്ന ഇം​ഗ്ലീഷ് പാട്ടിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. 4 മ്യൂസിക്കിന്റെ സം​ഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് മൈക്ക് ഗാരി ആണ്. മൈക്ക് തന്നെയാണ് ​ഗായകനും. എലോൺ ജനുവരി 26ന് തിയറ്ററുകളിൽ എത്തും. 

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രം കൂടിയാണ് എലോണ്‍.

മുന്‍പ് ഷാജി കൈലാസിന്‍റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.  ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് അണിയറ പ്രവർത്തകർ.

'ദ റിയൽ വിന്നർ' പോസ്റ്ററുമായി ടീം തുനിവ്; 'വാരിസിന് എതിരെയുള്ള ഒളിയമ്പോ ?' എന്ന് ആരാധകർ

അതേസമയം, മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന  'മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണം നാളെ ആരംഭിക്കും. രാജസ്ഥാന്‍ ആണ് പ്രധാന ലൊക്കേഷന്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം  മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി  ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.  

Follow Us:
Download App:
  • android
  • ios