Asianet News MalayalamAsianet News Malayalam

ഹിറ്റ് ആവർത്തിക്കുമോ 'വാലിബൻ' ? 'റാക്കു'മായി മോഹൻലാൽ, പ്രതീക്ഷയേറ്റി വൻ അപ്ഡേറ്റ്

നേര് ആവേശത്തിനിടെ പുത്തന്‍ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍. 

mohanlal movie Malaikottai Vaaliban Second Single from tomorrow lijo jose pellissery nrn
Author
First Published Dec 28, 2023, 7:19 PM IST

നേരിന്റെ ആവേശം എങ്ങും അലതല്ലുന്നതിനിടെ പുത്തൻ വിശേഷം പങ്കുവച്ച് മോഹൻലാൽ. തന്റേതായി റിലീസിന് ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെ പുത്തൻ പാട്ട് റിലീസ് ചെയ്യുന്നു എന്നാണ് നടൻ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 'റാക്കാ' എന്നാണ് പാട്ടിന്റെ പേര്. ​ഗാനം ആലപിക്കുന്നത് മോഹൻലാൽ ആണ്. 'ബ്രോ ഡാഡി'യ്ക്ക് ശേഷം മോഹൻലാൽ പാടുന്ന ​ചിത്രം കൂടിയാകും ഇത്. പി എസ് റഫീഖിന്റേതാണ് വരികൾ. ​ഗാനം വെള്ളിയാഴ്ച (നാളെ) വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യും. 

പാട്ട് റിലീസിനോട് അനുബന്ധിച്ച് പുത്തൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഇരുന്നുകൊണ്ട് ഡാൻസ് കളിക്കുന്ന തരത്തിലുള്ള മോഹൻലാലിന്റെ സ്റ്റില്ലാണ് പോസ്റ്ററിൽ ഉള്ളത്. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകൾ എല്ലാം പ്രേക്ഷക ശ്രദ്ധയാകർഷിച്ചിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പോസ്റ്റർ ഡിസൈൻ തന്നെയാണ് അതിന് കാരണം. 

ജീത്തി ജോസഫിന്‍റെ നേര് വിജയ ഭേരി മുഴക്കി പ്രദര്‍ശനം തുടരുന്നതിനിടെ എത്തിയ വാലിബന്‍ അപ്ഡേറ്റ് ആഘോഷമാക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. "നമുക്ക് വാലിബന്റെ റിലീസിന് തീയറ്ററില്‍ ആടിത്തിമിര്‍ക്കാനുള്ളൊരു ഐറ്റം കൂടി വരുന്നുണ്ട്. ഈയൊരു സോംങ് വേല്‍മുരുക വൈബ് കിട്ടിയാല്‍ പിന്നെ തീയറ്റർ ചുമ്മാ തീ, കണ്ടന്റ് നന്നായാൽ തിയേറ്റർ സക്സസിന്റെ കാര്യത്തിൽ ലിജോയുടെ ഏറ്റവും ആഘോഷിക്കാൻ പോകുന്ന ഐറ്റം ഇതാവും, ടിനു പറഞ്ഞപോലെ തീയേറ്റർ കുലുങ്ങും, മലയാള സിനിമയുടെ ചരിത്രം കുറിക്കാൻ വാലിബൻ വരുന്നു. ബോക്സ്ഓഫീസിന് തീ പിടിക്കും" എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. 

എങ്ങും 'നേര്' എഫക്ട്; 'നേര് നിറഞ്ഞ മോരു'മായി മിൽമ !

അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുക. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios