ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്.

മോഹൻലാൽ ചിത്രം തുടരുമിലെ 'കൺമണിപ്പൂവേ..' എന്ന ​ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. നേരത്തെ റിലീസ് ചെയ്ത ഈ പാട്ടിന്റെ ലിറിക് വെർഷൻ ഏറെ ശ്രദ്ധനേടിയിരുന്നു. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ ആണ്. ജേക്സ് ബിജോയ് ആണ് സംഗീതം. എം ജി ശ്രീകുമാര്‍ ആണ് പാടിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന് വേണ്ടി എംജി പാടി എന്ന പ്രത്യേകതയും ​ഗാനത്തിനുണ്ട്. 

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. ശോഭന ആയിരുന്നു ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയും തുടരുമിനുണ്ട്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. 

രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് തുടരുമിന്റെ നിര്‍മ്മാണം. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, നിര്‍മ്മാണ നിയന്ത്രണം ഡിക്സണ്‍ പൊടുത്താസ്, കോ ഡയറക്ടര്‍ ബിനു പപ്പു. 

Thudarum - Kanmanipoove Video | Mohanlal | Jakes Bejoy | Shobana | M.G Sreekumar, Tharun Moorthy

അതേസമയം, ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. ഇതുവരെ 184 കോടി രൂപ കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ 85 കോടി നേടിയിട്ടുണ്ട്. എമ്പുരാന്റെ കേരള കളക്ഷൻ ഇന്നത്തോടെ തുടരും മറികടക്കുമെന്നാണ് വിലയിരുത്തൽ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..