ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്.
മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം ഏറ്റെടുത്ത തുടരുമിലെ കൊണ്ടാട്ടം ഗാനത്തിന്റെ ബിടിഎസ് വീഡിയോ പുറത്ത്. സംവിധായകൻ തരുൺ മൂർത്തിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ശോഭന- മോഹൻലാൽ കോമ്പോയുടെ ബോണ്ടിംഗ് അടക്കം വീഡിയോയിൽ ദൃശ്യമാണ്. ബൃന്ദ മാസ്റ്ററാണ് ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.
ജേക്സ് ബിജോയ് ആണ് സംഗീതം. എം ജി ശ്രീകുമാറും രാജലക്ഷ്മിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മോഹൻലാലും ശോഭനയും തകർത്താടിയ ഗാനം മലയാളികളുടെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു. ഏപ്രിൽ 25ന് റിലീസ് ചെയ്ത മോഹൻലാൽ ചിത്രമാണ് തുടരും. മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടി മുന്നേറിയ ചിത്രം ആഗോള തലത്തിൽ 200 കോടിയ്ക്ക് മേൽ കളക്ഷൻ നേടി കഴിഞ്ഞു. കേരളത്തിൽ മാത്രം 100 കോടി നേടുന്ന ആദ്യ ചിത്രമെന്നു ഖ്യാതിയും തുടരും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ശോഭന ജോഡി ഒന്നിച്ച ചിത്രമെന്ന കൗതുകവും തുടരുമിന് മേല്‍ പ്രേക്ഷകര്‍ക്ക് ഉണ്ട്.

ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


