മികച്ച പ്രതികരണം നേടിയ ഈ കോമഡി ഡ്രാമ ചിത്രം ഇതിനകം 31 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്.

വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീതരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ബത്ത എന്ന ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. മൊഴിയേ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കാര്‍ത്തിക് നേതയാണ്. സായ് അഭ്യങ്കറിന്‍റേതാണ് സംഗീതം. സിദ് ശ്രീറാം ആണ് ആലപിച്ചിരിക്കുന്നത്. കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം ഒക്ടോബര്‍ 1 നാണ് തിയറ്ററുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടിയ ചിത്രം മികച്ച കളക്ഷനും നേടിയിട്ടുണ്ട്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ഇതിനകം നേടിയിരിക്കുന്നത് 31 കോടിയാണ്.

നടുവുല കൊഞ്ചം പക്കാത്തെ കാണോം, സീതാകാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മലയാളി നടി ലിജോമോൾ ജോസാണ് നായികയായി ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്‌ഫിക്സ് ആണെന്നാണ് റിപ്പോർട്ടുകൾ. സ്ട്രീമിംഗ് തിയ്യതിയോ മറ്റോ ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രശസ്ത സംവിധായകൻ ആറ്റ്‌ലി അവതരിപ്പിക്കുന്ന ഈ ചിത്രം സിനി 1 സ്റ്റുഡിയോസ്, എ ഫോര്‍ ആപ്പിള്‍ സ്റ്റുഡിയോസ്, സ്റ്റാര്‍ സ്റ്റുഡിയോ 18 എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുറാദ് ഖേതനി, ആറ്റ്ലി, പ്രിയ ആറ്റ്ലി, അലോക് ജെയിന്‍, അജിത് അന്ധാരെ എന്നിവരാണ് നിര്‍മ്മാതാക്കള്‍.

മാസ്റ്റര്‍ സായ് പൃഥ്വിരാജ്, ബേബി സഹസ്ര, ശാന്തി ബാലചന്ദ്രന്‍, ഹരി കൃഷ്ണന്‍, അര്‍ജുന്‍ ചിദംബരം, അജയ് ഘോഷ്, ദീപ വെങ്കട്, രമ്യ പാണ്ഡ്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സഹനിര്‍മ്മാണം അശ്വിന്‍ മുരുകന്‍, സിഇഒ സിനി 1 സ്റ്റുഡിയോസ് ആകാന്‍ക്ഷ മല്‍ഹോത്ര, അസോസിയേറ്റ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ആര്‍ അയ്യര്‍, ഛായാ​ഗ്രഹണം സെല്‍വ കുമാര്‍ എസ് കെ, എഡിറ്റിം​ഗ് ആര്‍ കലൈവാണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ടി മുത്തുരാജ്, കോസ്റ്റ്യൂം ഡിസൈനര്‍ ശ്രുതി മഞ്ജരി, ആര്‍ട്ട് ഡയറക്ഷന്‍ കണ്ണന്‍ എസ്, സ്റ്റണ്ട് സ്റ്റണ്‍ സില്‍വ, യു പൃഥ്വി, കെവിന്‍ കുമാര്‍, കൊറിയോ​ഗ്രാഫര്‍ രാജു സുന്ദരം, അഡീഷണല്‍ ഡയലോ​ഗ്സ് തരണ്‍ കാര്‍കി, വരികള്‍ കാര്‍ത്തിക് നേത, കെ കെ ന​ഗര്‍ ​ഗാന ജീവ, തമിഴ്.

Mozhiye Video Song |Baththa | Vijay Sethupathi | @SaiAbhyankkar | Sid Sriram | Balaji Tharaneetharan