റിയാലിറ്റി ഷോകളിലൂടെ തിളങ്ങിയ താരം വിഷ്ണുമായയുടെ ആദ്യ സിനിമാ ഗാനം പുറത്തിറങ്ങി. മോളിവുഡ്  സിനിമയുടെ ബാനറിൽ അനിൽ തമലം നിർമിച്ച് ഷർമ സുകുമാർ സംവിധാനം ചെയ്യുന്ന 'നീലാമ്പൽ' എന്ന ചിത്രത്തിലെ 'തനിയേ..' എന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ് മെലഡിയാണ് യൂട്യൂബിലും ഫേസ്ബുക്കിലും റിലീസ് ചെയ്തിരിക്കുന്നത്.

ഇതിനകം മലയാളികൾ നെഞ്ചിലേറ്റിയ നിരവധി റൊമാന്റിക് മെലഡികളുടെ രചയിതാവ് ജോയ് തമലത്തിന്റേതാണ് വരികൾ, ജെമിനി ഉണ്ണികൃഷ്ണനാണ് സംഗീതം. കഴിഞ്ഞ ആറിന് നടൻ മുകേഷ് ഫേസ് ബുക്ക് പേജിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്.  പുതിയ ഗായികയായി വിഷ്ണുമായയെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മോളിവുഡ് സിനിമയിലെ അനിൽ തമലം പറഞ്ഞു.