Asianet News MalayalamAsianet News Malayalam

രഹസ്യങ്ങള്‍ ഒളിപ്പിക്കുന്ന പിയാനിസ്റ്റ്; പൃഥ്വിരാജ് നായകനാവുന്ന 'ഭ്രമ'ത്തിലെ ആദ്യഗാനം എത്തി

ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബോളിവുഡ് ബ്ലാക്ക് കോമഡി ത്രില്ലര്‍ 'അന്ധാധുനി'ന്‍റെ റീമേക്ക് ആണ് ഭ്രമം

Munthiripoovo Lyrical Video from Prithviraj Sukumaran starring bhramam
Author
Thiruvananthapuram, First Published Sep 22, 2021, 7:34 PM IST

പൃഥ്വിരാജിനെ (PrithvirajSukumaran) നായകനാക്കി രവി കെ ചന്ദ്രന്‍ (Ravi K Chandran) സംവിധാനം ചെയ്യുന്ന 'ഭ്രമ'ത്തിലെ (Bhramam) ആദ്യഗാനം എത്തി. 'മുന്തിരിപ്പൂ' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. സംഗീതം പകര്‍ന്നതും പാടിയിരിക്കുന്നതും ജേക്സ് ബിജോയ്.

ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബോളിവുഡ് ബ്ലാക്ക് കോമഡി ത്രില്ലര്‍ 'അന്ധാധുനി'ന്‍റെ റീമേക്ക് ആണ് ഭ്രമം. വയാകോം 18 സ്റ്റുഡിയോസ്, എപി ഇന്‍റര്‍നാഷണല്‍ എന്നീ ബാനറുകള്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, ശങ്കര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. ഹൈബ്രിഡ് റിലീസ് ആണ് ചിത്രം. ഇന്ത്യയില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ എത്തുന്ന ചിത്രം മറ്റു രാജ്യങ്ങളില്‍ തിയറ്റര്‍ റിലീസ് ആണ്. ഒക്ടോബര്‍ 7നാണ് റിലീസ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios