Asianet News MalayalamAsianet News Malayalam

ന‍‍ഞ്ചിയമ്മയ്ക്ക് പുതിയ സാരഥി; ഇനി യാത്ര പുത്തൻ കാറിൽ

അടുത്തിടെ സ്വന്തം യൂട്യൂബ് ചാനലുമായി നഞ്ചിയമ്മ എത്തിയിരുന്നു.

Nanjiyamma buy a kia sonet car nrn
Author
First Published Aug 23, 2023, 11:23 AM IST

യ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഒറ്റ പാട്ടിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ ​ഗായികയാണ് നഞ്ചിയമ്മ. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം വരെ നേടിക്കൊടുത്തിരുന്നു ഈ പാട്ട്. ഇന്നും ‘കലക്കാത്ത’ എന്ന​ഗാനം മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുകയാണ്. എന്നും നിഷ്കളങ്കമായ പുഞ്ചിരി നിറയ്ക്കുന്ന നഞ്ചിയമ്മയുടെ പുതിയ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയെ. 

പുതിയ കാർ സ്വന്തമാക്കിയ ന‍ഞ്ചിയമ്മയുടെ വാർത്തകളാണ് ഇവ. കിയ സോണറ്റ് എന്ന കാർ ആണ് നഞ്ചിയമ്മ സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയില്‍ നിന്നുമായിരുന്നു കാർ വാങ്ങിയത്. പാട്ടും പാടി കാറിന്റെ കീ വാങ്ങിക്കുന്ന നഞ്ചിയമ്മയുടെ വീഡിയോ കിയക്കാർ തങ്ങളുടെ ഇൻസ്റ്റാ​ഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. 

കാറിന്റെ താക്കോൽ വാങ്ങിയ ശേഷം ഷോറൂമിലെ എല്ലാവരോടും നഞ്ചിയമ്മ നന്ദി പറയുന്നത് വീഡിയോയിൽ കാണാം. കിയ സോണറ്റിന്റെ വിപണി വില ഏഴ് ലക്ഷം മുതല്‍ 14.89 ലക്ഷം വരെയാണ്. ആകെ 10 കളറുകളും 29 വേര്‍ഷനുകളും ആണ് കിയാ സോണറ്റിനുള്ളത്.

അടുത്തിടെ സ്വന്തം യൂട്യൂബ് ചാനലുമായി നഞ്ചിയമ്മ എത്തിയിരുന്നു. അട്ടപ്പാടിയുടെ പാട്ടുകള്‍, കൃഷിരീതി, പാചകം എന്നിവയ്ക്കൊപ്പം ജീവിതാനുഭവങ്ങളും നഞ്ചിയമ്മ തന്റെ ചാനലിലൂടെ പങ്കുവയ്ക്കുന്നുണ്ട്. 

'ജയ് ഗണേഷ്'; വിവാദവുമായി ബന്ധമില്ല, പേര് രജിസ്റ്റർ ചെയ്തത് ഒരുമാസം മുൻപ്; തെളിവുമായി രഞ്ജിത് ശങ്കർ

2020ല്‍ റിലീസ് ചെയ്ത ചിത്രം ആയിരുന്നു അയ്യപ്പനും കോശിയും. സച്ചി സംവിധാനം ചെയ്ത ചിത്രം അന്നത്തെ ഹിറ്റ് സിനിമ ആകുകയും നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു. ചിത്രത്തിലെ ഏറ്റവും ഹൈലൈറ്റ് ആയത് നഞ്ചിയമ്മയുടെ പാട്ട് ആണ്. നിറഞ്ഞ ചിരിയോടെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് നഞ്ചിയമ്മ ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ മലയാളികള്‍ക്ക് ഒന്നാകെ അഭിമാന നിമിഷം ആയിരുന്നു. ഏഴുന്നേറ്റ് നിന്ന് നിറഞ്ഞ കയ്യടിയോടെ ആണ് നഞ്ചിയമ്മയെ സദസ് സ്വീകരിച്ചിരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

Follow Us:
Download App:
  • android
  • ios