തെലുങ്ക് ടിപ്പിക്കല്‍ സ്റ്റൈലിലൊരുക്കിയ പാട്ടില്‍ ഹൈ എനര്‍ജിയിലാണ് നസ്രിയയും നാനിയും ഡാന്‍സ് കളിക്കുന്നത്.

ലയാളികളുടെ പ്രിയ താരം നസ്രിയയുടെ(Nazriya Fahadh) തെലുങ്ക് ചിത്രം 'അണ്ടേ സുന്ദരാനികി'യുടെ (Ante Sundaraniki Trailer) പ്രമോ സോം​ഗ് പുറത്തുവിട്ടു. ചിത്രത്തിലെ മൂന്നാമത്തെ പാട്ടാണ് സരിഗമ തെലുങ്ക് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 

തെലുങ്ക് ടിപ്പിക്കല്‍ സ്റ്റൈലിലൊരുക്കിയ പാട്ടില്‍ ഹൈ എനര്‍ജിയിലാണ് നസ്രിയയും നാനിയും ഡാന്‍സ് കളിക്കുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ രീതിയിലുള്ള ഇരുവരുടെയും വിവാഹ ഒരുക്കങ്ങളും ​ഗാനരം​ഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. മിശ്രവിവാഹമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലും തമിഴിലുമെത്തുന്ന ചിത്രത്തിന്റെ മലയാളം പേര് ആഹാ സുന്ദരാ എന്നാണ്. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് അണ്ടേ സുന്ദരാനികി.

Ante Sundaraniki : നസ്രിയയെ തെല്ലൊന്ന് കുഴപ്പിച്ച് തെലുങ്ക്, 'അണ്ടേ സുന്ദരാനികി' ഡബ്ബിംഗ് വീഡിയോ

ഒരു റൊമാന്റിക് കോമഡി എന്റർടെയ്നറാണ് ചിത്രം. വിവേക് അത്രേയ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നസ്രിയ നായികയാകുന്ന ചിത്രത്തിനായ് കാത്തിരിക്കുകയാണ് മലയാളികളും. മൈത്രി മൂവി മേക്കേര്‍സ് ആണ് നിർമ്മാണം. 2020ൽ റിലീസ് ചെയ്ത മലയാള ചിത്രം ട്രാൻസിന് ശേഷമുള്ള നസ്രിയയുടെ സിനിമ കൂടിയാണിത്. ചിത്രത്തിന്റെ ഷൂട്ടിനായി നസ്രിയയും ഫഹദും ഹൈദരാബാദിലേക്ക് പോയ വാർത്തകൾ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. നാനിയുടെ 28ാം ചിത്രം കൂടിയാണിത്. ചിത്രത്തിൽ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹർഷ വർധൻ, നദിയ മൊയ്തു, രോഹിണി, തൻവി റാം എന്നിവരാണ് മറ്റ് താരങ്ങൾ.

YouTube video player

നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു. ട്രാന്‍സ് ആണ് മലയാളത്തില്‍ നസ്രിയ അഭിനയിച്ച അവസാന ചിത്രം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സിൽ ഫഹദായിരുന്നു നായകനായി എത്തിയത്.