ടൊവീനോ തോമസും സംയുക്ത മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'എടക്കാട് ബറ്റാലിയന്‍ 06'ലെ വീഡിയോ സോംഗ് എത്തി. 'നീ ഹിമമഴയായ്' എന്ന് തുടങ്ങുന്ന പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. സംഗീതം കൈലാസ് മേനോന്‍. പാടിയിരിക്കുന്നത് നിത്യ മാമ്മന്‍, ഹരിശങ്കര്‍ കെ എസ് എന്നിവര്‍ ചേര്‍ന്ന്.

ലഡാക്ക് ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പുറത്തെത്തിയ ഗാനത്തിലും അവിടെനിന്നുള്ള ദൃശ്യങ്ങളാണുള്ളത്. തീയേറ്ററുകളില്‍ ശ്രദ്ധ നേടിയ തീവണ്ടിക്ക് ശേഷം ടൊവീനോയും സംയുക്തയും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് എടക്കാട് ബറ്റാലിയന്‍ 06. പി ബാലചന്ദ്രന്റേതാണ് തിരക്കഥ. സംവിധാനം സ്വപ്‌നേഷ് കെ നായര്‍.