പുരാണത്തിലെ കൃഷ്‍ണ-കുചേല കഥയാണ് ചിത്രം ആവിഷ്‍കരിക്കുന്നത്. കുചേലന്‍റെ വേഷത്തിലാണ് ജയറാം എത്തുന്നത്. കഥാപാത്രത്തിനു വേണ്ടി 20 കിലോ ശരീരഭാരം കുറച്ചിരുന്നു അദ്ദേഹം. 

ജയറാം നായകനാവുന്ന സംസ്‍കൃത ഭാഷാ ചിത്രം 'നമോ'യിലെ വീഡിയോ ഗാനം എത്തി. സംസ്‍കൃതത്തിലുള്ള ഗാനം ഈണം നല്‍കി ആലപിച്ചിരിക്കുന്നത് പ്രശസ്‍ത ഭജന്‍ സംഗീതജ്ഞനായ അനൂപ് ജലോട്ടയാണ്. 'നീല്‍ നീല്‍' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് പ്രശാന്ത് കൃഷ്‍ണന്‍ ആണ്. മോഹന്‍ലാല്‍ ആണ് ഫേസ്ബുക്ക് പേജിലൂടെ ഗാനം അവതരിപ്പിച്ചിരിക്കുന്നത്.

പുരാണത്തിലെ കൃഷ്‍ണ-കുചേല കഥയാണ് ചിത്രം ആവിഷ്‍കരിക്കുന്നത്. കുചേലന്‍റെ വേഷത്തിലാണ് ജയറാം എത്തുന്നത്. കഥാപാത്രത്തിനു വേണ്ടി 20 കിലോ ശരീരഭാരം കുറച്ചിരുന്നു അദ്ദേഹം. വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍ ഒരുമിക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് വിജീഷ് മണിയാണ്. തിരക്കഥ യു പ്രസന്നകുമാര്‍, ഡോ: മഹേഷ് ബാബു എന്നിവര്‍. ഛായാഗ്രഹണം എസ് ലോകനാഥന്‍. എഡിറ്റിംഗ് ബി ലെനിന്‍. നിര്‍മ്മാണം അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്. പിആര്‍ഒ ആതിര ദില്‍ജിത്ത്.