നാല് വര്‍ഷത്തിന് ശേഷം ജോഷിയുടെ സംവിധാനത്തിലെത്തിയ 'പൊറിഞ്ചു മറിയം ജോസി'ന് തീയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജോജു ജോര്‍ജ്ജും നൈല ഉഷയും ചെമ്പന്‍ വിനോദ് ജോസും ടൈറ്റില്‍ കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി.

'നീല മാലാഖേ' എന്ന് തുടങ്ങുന്ന ഗാനം ജോജുവിന്റെ പൊറിഞ്ചുവിനും നൈലയുടെ മറിയത്തിനും ഇടയിലുള്ള പ്രണയത്തെ ദൃശ്യവല്‍ക്കരിക്കുന്ന ഒന്നാണ്. ബി കെ ഹരിനാരായണന്റേതാണ് വരികള്‍. പാടിയിരിക്കുന്നത് കേശവ് വിനോദും ദീപികയും ചേര്‍ന്ന്.