കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബ്രദേഴ്‌സ് ഡേ'യില്‍ ധനുഷ് എഴുതി, ആലപിച്ച ഒരു ഗാനമുണ്ട്. 'നെഞ്ചോട് വിനാ' എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ധനുഷിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് 4 മ്യൂസിക്‌സ് ആണ്. ധനുഷിനൊപ്പം 4 മ്യൂസിക്‌സിലെ ബിബി മാത്യുവും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ നാല് നായികമാരാണ് ഉള്ളത്. ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവര്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലാല്‍, ധര്‍മജന്‍ ബോല്‍ഗാട്ടി തുടങ്ങിയവരും പ്രധാന റോളുകളില്‍ എത്തുന്നു. കോമഡിയും ആക്ഷനും റൊമാന്‍സും ചേര്‍ന്ന കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഓണത്തിന് തീയേറ്ററുകളില്‍.