ക്യാപ്റ്റന്‍ അഭിനവ് എന്ന ഒരു പ്രധാന കഥാപാത്രത്തെ കൈലാഷും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

രത്ത് അപ്പാനിയെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ സി. ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണെന്നു സംവിധായകൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

Add Asianetnews as a Preferred SourcegooglePreferred

പരസ്പരം ഇനിയൊന്നും എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. നിഖിൽ മാത്യുവാണ് ഗാനം പാടിയിരിക്കുന്നത്. സുനിൽ ജി ചെറുകടവിന്റെ വരികൾക്ക് പാർത്ഥസാരഥിയാണ് സംഗീതം പകർന്നിരിക്കുന്നത്. 

ക്യാപ്റ്റന്‍ അഭിനവ് എന്ന ഒരു പ്രധാന കഥാപാത്രത്തെ കൈലാഷും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. തീവ്രവാദികള്‍ തട്ടിയെടുത്ത ഒരു ടൂറിസ്റ്റ് ബസില്‍ ബന്ദികളാക്കപ്പെട്ട വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ പൊലീസ്, കമാന്‍ഡോ സംഘങ്ങള്‍ എത്തുന്നതോടെയാണ് ചിത്രം ചടുലമാവുന്നത്. മേജർ രവി, ജയകൃഷ്ണൻ, ബാലാജിശർമ്മ എന്നിവരെകൂടാതെ 35 ഓളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. 

കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ പലരും ഇതിൽ കഥാപാത്രങ്ങൾ ആകുന്നു എന്നതും പ്രത്യേകതയാണ്. കൂടാതെ ഇതിൽ ഗാനങ്ങൾ എഴുതിയിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായ സുനിൽ ചെറുകടവാണ്. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ ഹണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എം സ്ക്വയർ സിനിമയുടെ ബാനറിൽ മുല്ല ഷാജി നിർമ്മിച്ചിരിക്കുന്ന ചിത്രം രാമക്കൽമേടിലും മൂന്നാറിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona