നിശബ്ദത എന്ന അവസ്ഥയെ ആത്മീയതയുടെ ഭാഷയില്‍ അന്വേഷിക്കുകയാണ് ഒരു സിനിമാഗാനം. 'നിറങ്ങള്‍ തൊടാന്‍ വരൂ' എന്ന ചിത്രത്തിനുവേണ്ടി ഹിഷാം അബ്ദുല്‍ വഹാബ് ഒരുക്കിയ പാട്ട് യുട്യൂബില്‍ ശ്രദ്ധ നേടുകയാണ്. 'നിറം തൊടാന്‍ വരൂ' എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നതും ഹിഷാം ആണ്. ഹിഷാമിനൊപ്പം അനൂപും അസ്‌ലവും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. പാട്ടിനൊപ്പം മനോഹരമാണ് അതിന്റെ വിഷ്വലൈസേഷനും. 

അനൂപ് നാരായണനാണ് സിനിമയുടെ രചനയും സംവിധാനവും എഡിറ്റിംഗും. ഷിന്‍ജിത്ത് കെ, സിബി കെ എന്നിവര്‍ ചേര്‍ന്നാണ് സിനിമാറ്റോഗ്രഫി. രമേശ് വര്‍മ്മ, തുഷാര നമ്പ്യാര്‍, ആനന്ദ് ഗോപിനാഥന്‍, അനീഷ ഉമ്മര്‍, രാജേഷ് ബാബു രാജ്, ഭദ്ര വെങ്കടേശ്വരന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.