Asianet News MalayalamAsianet News Malayalam

പ്രണയ നായകനായി പെപ്പെ; 'ഓ മേരി ലൈല' വീഡിയോ സോംഗ്

സിദ് ശ്രീറാം ആണ് പാടിയിരിക്കുന്നത്

oh meri laila video song antony varghese Sid Sriram abhishek ks
Author
First Published Oct 21, 2022, 7:34 PM IST

ആന്‍റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ഓ മേരി ലൈല എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ആക്ഷന്‍ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി ആന്‍റണി എത്തുന്ന ചിത്രമാണിത്. കരളോ വെറുതെ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശബരീഷ് വര്‍മ്മയാണ്. അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം പാടിയത് സിദ് ശ്രീറാം ആണ്.

അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ഡോ. പോള്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം അങ്കിത് മേനോന്‍, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത്.

ALSO READ : വിജയം ആവര്‍ത്തിക്കാന്‍ കന്നഡ സിനിമ; ധ്രുവ സര്‍ജ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം പ്രഖ്യാപിച്ചു

വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രന്‍, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, അഷറഫ് ഗുരുക്കള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സോബര്‍ മാര്‍ട്ടിന്‍, പിആര്‍ഒ ശബരി, വിഎഫ്എക്സ് എക്സല്‍ മീർിയ, ഡിജിറ്റര്‍ പി ആര്‍ ജിഷ്ണു ശിവന്‍, സ്റ്റില്‍സ് എസ് ആര്‍ കെ, ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്. 

ഒരു ആക്ഷന്‍ ഹീറോയുടെ സ്ക്രീന്‍ ഇമേജ് ആണ് മലയാള സിനിമയില്‍ ആന്‍റണി വര്‍ഗീസിന്. അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ആക്കിയ നായക നടനുമാണ് അദ്ദേഹം. എന്നാല്‍ റൊമാന്‍റിക് ഫാമിലി എന്‍റര്‍ടെയ്‍നര്‍ ആണ് ഓ മേരി ലൈല. ചിത്രത്തില്‍ ആന്‍റണിയുടെ കഥാപാത്രത്തിന്‍റെ പേര് ലൈലാസുരന്‍ എന്നാണ്. പുതുമുഖം നന്ദന രാജനാണ് ചിത്രത്തിലെ നായിക.

Follow Us:
Download App:
  • android
  • ios