ഷാൻ റഹ്മാൻ ആണ് സം​ഗീതം നൽകിയത്. 

പുതിയ ആൽബം പുറത്തിറക്കി സംവിധായകൻ ഒമര്‍ ലുലു. ദൂരെ ദൂരെ എന്ന് പേര് നൽകിയിരിക്കുന്ന ആൽബം, പ്രണയത്തിനൊപ്പം റാപ്പും കൂടി സമന്വയിപ്പിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. സൂരജ് സലീം, ഷിംന കമര്‍ എന്നിവര്‍ക്കൊപ്പം ശാലു റഹീമും ഗാനത്തില്‍ എത്തുന്നുണ്ട്.

ആര്‍സീ ആണ് ദൂരെ ദൂരെയുടെ വരികളെഴുതിയിരിക്കുന്നത്. ആര്‍സീയും ഹരിബ് ഹുസൈനും ചേർന്നാണ് ആലാപനം. ഷാൻ റഹ്മാൻ ആണ് സം​ഗീതം നൽകിയത്. ഛായാഗ്രഹണം മുസ്തഫ അബൂബക്കര്‍ ആണ് നിർവ്വഹിച്ചിരിക്കുന്നത്. 

‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലെ ‘മാണിക്യമലരി’ന് ശേഷം ഒമര്‍ ലുലുവും വിനീത് ശ്രീനിവാസനും വീണ്ടുമൊന്നിച്ച ​ഗാനം കൂടി ആയിരുന്നു മഹിയിൽ മഹാ. പീര്‍ മുഹമ്മദിന്റെ പ്രശസ്തമായ പഴയകാല മാപ്പിളപ്പാട്ട് ‘മഹിയില്‍ മഹാ’യുടെ റിവിസിറ്റഡ് ഗാനമാണ് മനോഹരമായ ദൃശ്യാവിഷ്ക്കാരത്തോടെ ഒമര്‍ ലുലു ഒരുക്കിയിരുന്നത്.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona