കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വളരെ രസകരമായ ഒരു തുടക്കമാണ് ഗാനരംഗത്തിന്. റേഡിയോയിലൂടെ കേൾക്കുന്ന ഗാനം ആരിലും നൊസ്റ്റാൾജിയ ഉണർത്തും. പാട്ടായാൽ ഡാൻസ് വേണമല്ലോ.,. കുഞ്ചാക്കോ ബോബനും സജിൻ ഗോപുവും ഡോൺ വിൻസെന്റിന്റെ പാട്ടിനൊത്ത് ചുവടുകൾ വെക്കുന്നുണ്ട് ഗാനത്തില്‍. ദിലീഷ് പോത്തനും ഗാനരംഗങ്ങളിലുണ്ട്. സംവിധായകന്റേതാണ് വരികൾ. പാടിയിരിക്കുന്നത് കപിൽ കപിലനും നേഹ നായരും.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാജിക് ഫ്രെയിംസും ഉദയപിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പൻമാരായ പ്രൊഡക്ഷൻ കമ്പനികളുടെ ഒരുമിക്കൽ കൂടിയാണിത്. കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, ദിവ്യ രതീഷ് പൊതുവാൾ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ചിത്രത്തിന്റെ കൊ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ, ക്യാമറ അർജുൻ സേതു, എഡിറ്റർ മനോജ് കണ്ണോത്ത്, സംഗീതം ഡോൺ വിൻസന്റ്, ആർട്ട് ഇന്ദുലാൽ കാവീട്, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായർ, മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം മെൽവി ജെ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത്ത് വേലായുധൻ, സ്റ്റണ്ട്സ് വിക്കി നന്ദഗോപാൽ, ഡിഐ സപ്ത വിഷൻ, കളറിസ്റ്റ് ജോയ്നർ തോമസ്, കാസ്റ്റിംഗ് ഡയറക്ടേഴ്സ് തോമസ് ജോർജ്, നൗഫൽ വി എം, വൈശാഖ് മനോഹരൻ, കൊറിയോഗ്രഫി ഡാൻസിങ് നിഞജ, പി ആർ ഒ- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, മാർട്ടിൻ ജോർജ് ആറ്റവേലിൽ, അഡ്വർടൈസിംഗ് ബ്രിങ് ഫോർത്ത്, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, വിതരണം മാജിക് ഫ്രെയിംസ് റിലീസ്. വയനാട് ജില്ലയിലെ വിവിധ ലൊക്കേഷനുകളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഏപ്രിലിൽ തീയറ്ററുകളിൽ എത്തും.

Njan Alkali Video Song | Oru Durooha Saahacharyathil | Kunchacko Boban | Dawn Vincent | Ratheesh