Asianet News MalayalamAsianet News Malayalam

'ഒരുമിച്ചിതാ മലയാളികള്‍'; കേരളത്തിന്‍റെ കൊവിഡ് പ്രതിരോധത്തിന് ഒരു മ്യൂസിക്കല്‍ ട്രിബ്യൂട്ട്

തിരക്കഥാകൃത്ത് മഹേഷ് ഗോപാല്‍ ആണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീത സംവിധാനത്തിനൊപ്പം പാടിയിരിക്കുന്നതും ജയ്‍ഹരി ആണ്. 

orumichitha malayalikal musical tribute for kerala in covid times
Author
Thiruvananthapuram, First Published May 3, 2020, 5:21 PM IST

കൊവിഡ് 19ന് എതിരായ പോരാട്ടത്തില്‍ മികച്ച മാതൃക സൃഷ്ടിക്കാനായ കേരളത്തിന് സംഗീതം കൊണ്ട് ഒരു ട്രിബ്യൂട്ട് ഒരുക്കിയിരിക്കുകയാണ് സംഗീത സംവിധായകന്‍ പി എസ് ജയ്‍ഹരി. 'ഒരുമിച്ചിതാ മലയാളികള്‍‌' എന്ന് തുടങ്ങുന്ന ഗാനം കൊവിഡിനെതിരായ പോരാട്ടത്തില്‍ തന്‍റേതായ പങ്കുവച്ച ഓരോ മനുഷ്യര്‍ക്കുമുള്ള സമര്‍പ്പണമാണ്. യുട്യൂബില്‍ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. അതിരന്‍ എന്ന ചിത്രത്തിലെ പാട്ടുകള്‍‌ ഒരുക്കി ശ്രദ്ധ നേടിയ സംഗീത സംവിധായകനാണ് പി എസ് ജയ്‍ഹരി.

ALSO READ: ലോക്ക് ഡൗണിനിടെ അമേരിക്കയില്‍ ഏറ്റവുമധികം പ്രേക്ഷകരെ നേടിയത് ഒരു ഇന്ത്യന്‍ സിനിമ!

തിരക്കഥാകൃത്ത് മഹേഷ് ഗോപാല്‍ ആണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീത സംവിധാനത്തിനൊപ്പം പാടിയിരിക്കുന്നതും ജയ്‍ഹരി ആണ്. ഗിത്താര്‍ റോണി ജോര്‍ജ്ജ്. മിക്സിംഗ് എബിന്‍ പോള്‍. വീഡിയോ എഡിറ്റിംഗ് അഖില്‍ എസ് കിരണ്‍. പ്രതിഫലം കൂടാതെയാണ് മുഴുവന്‍ കലാകാരന്മാരും ഈ പ്രോജക്ടില്‍ സഹകരിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios