കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം

മലയാള സിനിമാ പിന്നണിഗാന രംഗത്ത് വേറിട്ട ആലാപനശൈലി കൊണ്ട് ആസ്വാദകശ്രദ്ധ നേടിയ രണ്ടുപേരാണ് ജാസി ഗിഫ്റ്റും (Jassie Gift) വൈക്കം വിജയലക്ഷ്‍മിയും (Vaikom Vijayalakshmi). ഇപ്പോഴിതാ രണ്ടുപേരും ചേര്‍ന്ന് ആലപിച്ച ഒരു ഗാനം പുറത്തെത്തിയിരിക്കുകയാണ്. വിശുദ്ധ മെജോ (Visudha Mejo) എന്ന ചിത്രത്തിലെ ഗാനമാണ് ഇത്. ഒറ്റമുണ്ട് പുണര്‍ന്ന് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.

ലിജോമോള്‍ ജോസ്, മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശുദ്ധ മെജോ. വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍ നിർവ്വഹിക്കുന്നു. ഡിനോയ് പോലോസിന്‍റേതാണ് കഥ, തിരക്കഥ, സംഭാഷണം. 

ALSO READ : 'ചാക്കിട്ട് മൂടിയ നായകന്മാർ', പോസ്റ്ററുകളിൽ ട്രോളുമായി സോഷ്യൽമീഡിയ

എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സൗണ്ട് ഡിസൈനിംഗ് ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍ ശബ്ദമിശ്രണം വിഷ്ണു സുജാതന്‍
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, കലാസംവിധാനം നിമേഷ് താനൂർ, വസ്ത്രാലങ്കാരം റാഫി കണ്ണാടിപ്പറമ്പ്, മേക്കപ്പ് സിനൂപ് രാജ്, കളറിസ്റ്റ് ഷണ്‍മുഖ പാണ്ഡ്യന്‍ എം, സ്റ്റിൽസ് വിനീത് വേണുഗോപാലന്‍, ഡിസൈൻ പ്രത്തൂല്‍ എന്‍ ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഫിലിപ്പ് ഫ്രാൻസിസ്, പിആർഒ എ എസ് ദിനേശ്.

Ottamundu Video Song | Visudha Mejo | Lijomol, Dinoy, Mathew Thomas | Jomon T John |Justin Varghese