കിച്ച സുദീപ് നായകനാകുന്ന കന്നഡ സിനിമയാണ് പൈല്‍വാൻ. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പറത്തുവിട്ടു. ഡപ്പാംകൂത്ത് പാട്ടാണ് പുതുതായി പുറത്തുവിട്ടിരിക്കുന്നത്.

സുനില്‍ ഷെട്ടിയും ഗാനരംഗത്ത്  കിച്ച സുദീപിനൊപ്പമുണ്ട്. ഇതാദ്യമായിട്ടാണ് സുനില്‍ ഷെട്ടി കന്നഡ സിനിമയില്‍ അഭിനയിക്കുന്നത്. അര്‍ജുൻ ജന്യ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.  കന്നഡയില്‍ ഗാനം ആലപിച്ചിരിക്കുന്ന് വിജയ് പ്രകാശ് ആണ്.  ചിത്രത്തിലെ ഗാനം അഞ്ച് ഭാഷകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. കന്നഡയ്‍ക്കു പുറമെ, തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.