ഒളിംപിക്‌സിന് തയ്യാറെടുക്കുന്ന 'ആലീസ്' എന്ന സൈക്ലിസ്റ്റിന്റെ വേഷത്തില്‍ രജിഷ വിജയന്‍ എത്തുന്ന ചിത്രമാണ് 'ഫൈനല്‍സ്'. സ്‌പോര്‍ട്‌സ് ഡ്രാമാ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. 'പറക്കാം' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് എം ഡി രാജേന്ദ്രനാണ്. സംഗീതം കൈലാസ് മേനോന്‍. പാടിയിരിക്കുന്നത് യാസിന്‍ നിസാറും ലതാ കൃഷ്ണയും ചേര്‍ന്ന്.

'ജെമ്‌നാപ്യാരി' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി ആര്‍ അരുണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'ഫൈനല്‍സ്'. മണിയന്‍പിള്ള  രാജവുവും പ്രജീവ് സത്യവര്‍ത്തനും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം സുദീപ് ഇളമണ്‍. എഡിറ്റിംഗ് ജിത്ത് ജോഷി.