'കാതൽ മരങ്ങൾ പൂക്കണേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്

കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തി ശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സൂപ്പര്‍ ശരണ്യ. അര്‍ജുന്‍ അശോകന്‍ നായകനായ ചിത്രത്തില്‍ അനശ്വര രാജന്‍ ആയിരുന്നു നായിക. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മമിത ബൈജുവിനും വലിയ കൈയടി ലഭിച്ചിരുന്നു. ഇപ്പോഴിതാ പ്രണയം പശ്ചാത്തലമാവുന്ന മറ്റൊരു ചിത്രത്തിലും ഇവര്‍ മൂവരും ഒരുമിച്ച് എത്തുകയാണ്. നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് പ്രണയ വിലാസം എന്നാണ്. ചിത്രത്തിലെ ഒരു വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'കാതൽ മരങ്ങൾ പൂക്കണേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. ഷാന്‍ റഹ്‍മാന്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീജിഷ് സുബ്രഹ്‍മണ്യന്‍, നന്ദ ജെ ദേവൻ എന്നിവർ ചേർന്നാണ്. വാലന്‍റൈന്‍ മാസമായ ഫെബ്രുവരി 17 ന് ചിത്രം തിയറ്ററുകളില്‍ എത്തും. മിയ, മനോജ് കെ യു, ഉണ്ണിമായ, ഹക്കിം ഷാജഹാൻ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിൽ സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ സിനിമയുടെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സീ5 ആണ്. സീ കേരളത്തിനാണ് സാറ്റലൈറ്റ് റൈറ്റ്. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്കിനാണ്. 

ALSO READ : 'മണ്‍ഡേ ടെസ്റ്റ്' പാസ്സായി 'പഠാന്‍'; ഷാരൂഖ് ചിത്രം തിങ്കളാഴ്ച നേടിയത്

ജ്യോതിഷ് എം, സുനു എ വി എന്നിവ‍ർ ചേര്‍ന്നാണ് കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷിനോസ്, ​എഡിറ്റിം​ഗ് ബിനു നെപ്പോളിയൻ, ഗാനരചന സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ, സം​ഗീതം ഷാൻ റഹ്മാൻ, ആർട്ട് ഡയറക്ടർ രാജേഷ് പി വേലായുധൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം സമീറ സനീഷ്, സൗണ്ട് ഡിസൈൻ ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സ് വിഷ്ണു സുജതൻ, മാര്‍ക്കറ്റിംഗ് സ്നേക്ക് പ്ലാന്‍റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് സുഹൈല്‍ എം, കളറിസ്റ്റ് ലിജു പ്രഭാകര്‍, സ്റ്റില്‍സ് അനൂപ് ചാക്കോ, നിദാദ് കെ എൻ, ടൈറ്റില്‍ ഡിസൈൻ കിഷോർ വയനാട്, പോസ്റ്റര്‍ ഡിസൈനർ യെല്ലോ ടൂത്ത്,പി ആർ ഒ- എ എസ് ദിനേശ്.

Kaathal Marangal Pookkane Video Song |Pranaya Vilasam|Arjun Ashokan, Anaswara, Mamitha |Shaan Rahman