സുഹൈല്‍ കോയയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്

സൗബിൻ ഷാഹിർ, ബേസിൽ ജോസ‌ഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'പ്രാവിൻകൂട് ഷാപ്പ്'. 16-ാം തീയതി തിയറ്ററുകളിലെത്തിയ ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തേ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു ഗാനം വീഡിയോ സോംഗ് ആയി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഷാര്‍പ്പ് ഷൂട്ടര്‍ എന്ന ഇംഗ്ലീഷ് ഗാനം ചിത്രത്തില്‍ ബേസില്‍ അവതരിപ്പിച്ചിരിക്കുന്ന പൊലീസ് കഥാപാത്രത്തെ പരിചയപ്പെടുത്താന്‍ ഉപയോഗിച്ചിരിക്കുന്ന ഒന്നാണ്. എസ് ഐ സന്തോഷ് എന്ന കഥാപാത്രത്തിന്‍റെ സ്വഭാവവിശേഷങ്ങളൊക്കെ ഈ ഗാനരംഗങ്ങളില്‍ കടന്നുവരുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സുഹൈല്‍ കോയയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലന്‍. ചാന്ദ്‌നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ എസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അൻവർ റഷീദ് എന്റര്‍ടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് നിർവ്വഹിച്ചിരിക്കുന്നു. ഡാര്‍ക്ക്‌ ഹ്യൂമര്‍ ശൈലിയിൽ ഒരുങ്ങിയിരിക്കുന്ന ഈ ചിത്രത്തിനു വേണ്ടി തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയ്‌ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

ഗാനരചന മുഹ്സിൻ പരാരി, എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എ ആര്‍ അന്‍സാർ, പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബിജു തോമസ്‌, പ്രൊഡക്ഷന്‍ ഡിസൈനർ ഗോകുല്‍ ദാസ്, കോസ്റ്റ്യൂംസ് സമീറ സനീഷ്, മേക്കപ്പ് റോണക്സ്‌ സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അബ്രു സൈമണ്‍, സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ്, ആക്ഷൻ കലൈ കിംഗ്സണ്‍, കളറിസ്റ്റ് ശ്രീക് വാര്യർ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, ഡിജിറ്റൽ പ്രൊമോഷൻ സ്നേക്ക് പ്ലാന്റ്, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്, വിതരണം എ ആന്റ് എ എന്റര്‍ടെയ്ന്‍‍മെന്‍റ്സ്, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : സംവിധാനം മനോജ് മണി; 'അന്നമ്മേം പിള്ളേരും' ആരംഭിക്കുന്നു

SHARP SHOOTER (Video) - Pravinkoodu Shappu | Sreeraj Sreenivasan | Soubin Shahir | Basil Joseph